road
കൂടൽ നെല്ലിമുരുപ്പ് മാങ്കുഴി റോഡിൽ അപകട ഭീഷിണിയുയർത്തുന്ന ഭാഗങ്ങൾ

കോന്നി: കലഞ്ഞൂർ പഞ്ചായത്തിലെ 19-ാം വാർഡിലെ കൂടൽ നെല്ലിമുരുപ്പ് മാങ്കുഴി റോഡിലെ വശങ്ങളിലെ കുഴികൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. റോഡ് വക്കിൽ മണ്ണൊലിപ്പ് മൂലം വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇവിടെ വാഹങ്ങൾ സൈഡ് കൊടുക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവുന്നത് പതിവാണ്. റോഡിലൂടെ ലോഡ് കയറ്റിയ വലിയ വാഹങ്ങൾ കടന്നു പോകുമ്പോൾ അപകടങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യതയും ഉണ്ട്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.