മല്ലപ്പള്ളി : എഴുമറ്റൂർപഞ്ചായത്തിലെ 3-ാം വാർഡിൽ വെരുകനോലിലെ ഖനന യൂണിറ്റിന്റെ പ്രവർത്തനാനുമതി നിറുത്തലാക്കാൻ തീരുമാനം. പഞ്ചായത്ത്ഭരണ സമിതിയുടെ പ്രത്യേക യോഗത്തിൽ 14 അംഗങ്ങളും യൂണിറ്റിന്റെ പ്രവർത്തനാനുമതി പിൻവലിക്കുന്നതിന് ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. മേഖലയിൽ ഖനനത്തിനെതിരെ ജനരോഷം ശക്തമായതും വാർഡ് അംഗത്തിന്റെയും ജനകീയ സമരസമിതിയുടെയും

പരാതിയുമാണ് ഇത്തരമൊരു തീരുമാനത്തിനിടയാക്കിയത്. എന്നാൽ നിലവിൽ അനുമതിയുള്ള സ്ഥാപനത്തിന്റെ ലൈസൻസ് മരവിപ്പിക്കാൻ വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ടില്ലാതെയുള്ള തീരുമാനത്തിന് ലൈസൻസിംഗ് അതോറിറ്റി വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതായും വിവരമുണ്ട്.