പന്തളം: ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ സമ്പൂർണ്ണ പാലിയേറ്റിവ് കെയർ ഏരിയാ പ്രഖ്യാപനം ഇന്ന് വൈകിട്ട് 3ന് കുളനട ദേവീ ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം പത്തനംതിട്ട പി.ആർ.പി.സി രക്ഷാധികാരി. കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. ഏരിയാ കമ്മിറ്റി പ്രസിഡന്റ് ആർ.ജ്യോതികുമാർ അദ്ധ്യക്ഷത വഹിക്കും. എരിയാ പ്രഖ്യാപനം ചെയർമാൻ പി.ബി.ഹർഷകുമാർ നിർവഹിക്കും. ലിസ്റ്റ് സമർപ്പണം ഇ.കെ.എൻ.സി.എഫ് പ്രസിഡന്റ് ഡോ.പി.ജെ.പ്രദീപ് കുമാറും ഏറ്റുവാങ്ങൽ പി.ആർ.പി.സി സെക്രട്ടറി അഡ്വ. എസ് ഷാജഹാനും നിർവഹിക്കും. ഏരിയ കോർഡിനേറ്റർ എസ്.കൃഷ്ണ കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പാലിയേറ്റിവ് പരിചരണ സന്ദേശം കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ചെയർമാൻ ഡോ.വിജയകുമാർ നൽകും. ആദരിക്കൽ രക്ഷാധികാരി കെ.പി.ചന്ദ്രശേഖര കുറുപ്പും നിർവഹിക്കും.