അടൂർ : അടൂർ മെയിന്റെ നൻസ് ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ ആർ.ഡി.ഒ ഓഫീസിൽ നടന്ന പരാതി പരിഹാര അദാലത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ധാർമ്മിക ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം ഭൂരിപക്ഷം പേരും മറക്കുന്നതു കൊണ്ടാണ് നിയമം നടപ്പിലാക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയർമാൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യ നീതി ഓഫീസർ ഷംലാ ബീഗം, അടൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ആർ.സതീഷ്, മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, അടൂർ ആർ.ഡി.ഒ.എ തുളസീധരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. വീട്ടിൽ വാടകയ്ക്കു താമസിച്ച കുടുംബത്തിന് സ്വന്തം വീടും വസ്തുവും ഇഷ്ടദാനം നൽകി സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായ മണ്ണടി ചൂരക്കാട്ട് വീട്ടിൽ ചന്ദ്രമതിയമ്മയെ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദരിച്ചു. 75 പരാതികൾ കിട്ടിയതിൽ 45 പരാതികൾക്ക് അദാലത്തിൽ തീർപ്പ് കൽപ്പിച്ചു.