സർട്ടിഫിക്കറ്റ് കോഴ്‌സ്

മഹാത്മാ ഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും(ഐ.യു.സി.ഡി.എസ്.) പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി മറവി രോഗികളെയും മുതിർന്നവരെയും പരിചരിക്കുന്നതിനുള്ള വിദഗ്ദ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. ആറു മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം.
പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു വിജയിച്ചവർക്ക് പഠിക്കാം. ഞായറാഴ്ചകളിലും പൊതു ഒഴിവു ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ.തിയറി ക്ലാസുകൾ സർവകലാശാലയിലും പരിശീലനം വിവിധ കേന്ദ്രങ്ങളിലുമായിരിക്കും.
മോഡേൺ മെഡിസിനോടൊപ്പം ആയുർവേദവും ഹോമിയോപ്പതിയും ഉൾക്കൊള്ളിച്ചുള്ള സമഗ്ര പരിശീലനം നേടാൻ താത്പര്യമുള്ളവർ iucdsmgu@mgu.ac.in എന്ന മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. ഫോൺ 0481 2731580, 9288757184.

ഇന്റേണൽ റീഡു; 15 വരെ അപേക്ഷിക്കാം

ബി.ആർക്ക് കോഴ്‌സിന്റെ ഇന്റേണൽ അസെസ്‌മെന്റ് റീഡു പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഡിസംബർ 12 വരെ അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക് മാനേജ്‌മെന്റ് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019,2018 അഡ്മിഷൻ സപ്ലിമെന്ററി ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 20 ന് നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ എൽ.എൽ.എം (റഗുലർ, സപ്ലിമെന്ററി ജൂലൈ 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ 16 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സ്വീകരിക്കും.