1

മല്ലപ്പള്ളി : അനധികൃത പാറ ഉൽപ്പന്നങ്ങൾ കയറ്റിവന്ന ലോറി നാട്ടുകാർ തടഞ്ഞ് തഹസിൽദാറിന് കൈമാറി. എഴുമറ്റൂർ മഞ്ചാടി കവലക്കും സമീപം ഇന്നലെ രാവിലെ 6-നായിരുന്നു സംഭവം. പുളിക്കാമറ്റത്ത് പ്രവർത്തിക്കുന്ന ക്രഷർയൂണിറ്റിലെ ലോറിയാണ് നാട്ടുകാർ തടഞ്ഞത്. എഴുമറ്റൂർ പഞ്ചായത്തിൽ 1-ാം വാർഡിൽ പുളിക്കാമറ്റത്ത് പ്രവർത്തിക്കുന്ന ക്രഷർ, ക്വാറിയിൽ ഖനനം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്ന്

ബി.ജെ.പി എഴുമറ്റൂർ മേഖലാ കമ്മിറ്റി ജിയോളജി വിഭാഗത്തിലെ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥർക്ക് പരാതി നല്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥയെ തുടർന്നാണ് നാട്ടുകാർ വാഹനം തടഞ്ഞത്. പാസുകൾ ദുരുപയോഗം ചെയ്യുന്നതായും ,വന്‍ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ഖനനം നടത്തുന്നതെന്നും സമീപപ്രദേശുള്ള വീടുകൾക്ക് ബലക്ഷയം വരുന്നതായും ,പൊടി രൂക്ഷമായതിനാൽ വഴിയോരത്തു താമസിക്കുന്നവർക്കും വ്യാപാരികൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും ബി.ജെ.പി എഴുമറ്റൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് കുമാർ ശബരിയാമാങ്കൽ, സെക്രട്ടറി ദീപു രാജ് എന്നിവർ ആരോപിച്ചു. പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കൃഷ്ണകുമാർ മുളപ്പോണും പ്രതീകരിച്ചു.