devanarayan
ദേവനാരായൺ

തിരുവല്ല : തബലയിൽ ദ്രുതതാളമിട്ട് സദസിനെ കയ്യിലെടുത്ത് ദേവനാരായണൻ വിജയം സ്വന്തമാക്കി. ഹയർസെക്കൻഡറി വിഭാഗം തബല മത്സരത്തിലാണ് അടൂർ ഗവ.ജി.എച്ച്.എസിലെ ദേവനാരായണൻ അഞ്ചുപേരെ പിന്തള്ളി മുന്നിലെത്തിയത്. എട്ടിലും ഒൻപതിലും സംസ്ഥാനതലത്തിലും മികവുകാട്ടി. പിന്നെ കൊവിഡ് അവതാളമിട്ടെങ്കിലും ദേവനാരായൺ വീണ്ടും കൊട്ടിക്കയറി. നാടൻപാട്ടിൽ രണ്ടാംസ്ഥാനമുണ്ട്. അടൂർ വിജയരാജനാണ് ഗുരുനാഥൻ. ഇതേഗുരുനാഥന്റെ മറ്റുരണ്ടു ശിഷ്യരായ ആദിത്യനും സൗരവുമാണ് യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.