02-crime-vinod

പെരുമ്പെപെട്ടി : മുൻവിരോധം കാരണം കത്തികൊണ്ട് ഇടതുചെവിയിലും തലയുടെ ഇടതുഭാഗത്തും കുത്തി മാരകമായി മുറിവേൽപ്പിച്ച കേസിലെ പ്രതിയെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 ന് വായ്പ്പൂർ മുസ്ലിം പള്ളിക്ക് മുന്നിലെ റോഡിലാണ് സംഭവം. എരുമേലി വടക്ക് കനകപ്പാലം മയിലുംപാറക്കൽ വീട്ടിൽ നിന്ന് കോട്ടാങ്ങൽ വായ്പ്പൂർ ശബരിപ്പൊയ്കയിൽ മൈലാടുമ്പുറക്കൽ വീട്ടിൽ താമസിക്കുന്ന തങ്കപ്പന്റെ മകൻ വിനോദ് (46) ആണ് പിടിയിലായത്. കോട്ടാങ്ങൽ വായ്പ്പൂർ കണ്ണങ്കര വിരുത്തിയിൽ വീട്ടിൽ ഷൗക്കത്താലിയുടെ മകൻ ഷാനവാസി (42) നാണ് കുത്തേറ്റത്. ഷാനവാസിന്റെ സഹോദരിയുടെ മകന്റെ കടയിൽ നിന്ന് പ്രതിയെ ഇറക്കിവിട്ടതിൽ പ്രകോപിതനായാണ് കത്തിയുമായി ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.