കോന്നി:വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ നടത്തി.
ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.ഉണ്ണികൃഷ്ണൻ, എം.അനീഷ് കുമാർ, ഡി.സുഗതൻ, എസ്.ലക്ഷ്മീദേവി, എം.അഖിൽ, സി.സുമേഷ്, കിരൺ കൃഷ്ണ , ഗോകുൽ കൃഷ്ണ, ഐ.ദിൽഷാദ്, രാജേഷ് ആക്ളേത്ത്, എൽ.അഞ്ജു, എസ്.ശ്രീലത, സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.