World Pollution Prevention Day
ലോക മലിനീകരണ നിയന്ത്രണ ദിനം
മലിനീകരണം നിയന്ത്രിക്കുന്നതിനും, ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് ഡിസംബർ 2 മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നു.
World Computer Literacy Day
ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
ലോക കമ്പ്യൂട്ടർസാക്ഷരതാ ദിനത്തിന്റെ തുടക്കം ഇന്ത്യയിൽ നിന്നാണ്. 2001 ൽ NIIT അവരുടെ 20-ാം വർഷികം ആഘോഷിക്കാൻ തുടക്കമിട്ടു. 2001 ഡിസംബർ 2 മുതൽ എല്ലാ വർഷവും ഈ ദിനം ആചരിക്കുകയും സ്ത്രീകളെയും കുട്ടികളെയും കമ്പ്യൂട്ടർ പഠിപ്പിക്കുകയും ചെയ്യുന്നു.
ലോക അടിമത്ത നിർമ്മാർജ്ജന ദിനം
International day for the abolition of Slavery
മനുഷ്യക്കടത്തും, അടിമത്തവും നിറുത്തലാക്കുന്നതിന് വേണ്ടിയുള്ള പ്രമേയം യു.എൻ.ഒയുടെ പൊതുസഭ അംഗീകരിച്ച ദിനമാണ് അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നത്.
United Arab Emirates
UAE ദേശീയ ദിനം
1971ൽ യു.എ.ഇ.രൂപീകൃതമായതിന്റെ ഓർമ്മയ്ക്കായാണ് ദേശിയ ദിനം ആഘോഷിക്കുന്നത്.
Laos
ലാവോസ് റിപ്പബ്‌ളിക് ദിനം
ദീർഘകാലം ഫ്രഞ്ച് കോളനിയായിരുന്ന ലാവോസ് 1949ൽ സ്വാതന്ത്ര്യം നേടിയെങ്കിലും 1975 ഡിസംബർ 2നാണ് റിപ്പബ്‌ളിക്ക് ആയത്.