ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1266ാം ചെറിയനാട് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ചെറിയനാട് ശ്രീനാരായണ കൺവെൻഷൻ ഇന്ന് ആരംഭിക്കും. ഇടമുറി യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. കൺവൻഷൻ ഗ്രാന്റ് വിതരണവും മുഖ്യപ്രഭാഷണവും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിക്കും. ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എൻ. അശോക് കുമാർ ലഹരി വിരുദ്ധ അവബോധന ക്ലാസും നടത്തും. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ, ജില്ലാ പഞ്ചായത്തംഗം ഹേമലത, യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ് കമ്മിറ്റിയംഗങ്ങളായ കെ.ആർ.മോഹനൻ,എസ്.ദേവരാജൻ , ജയപ്രകാശ് തൊട്ടാവാടി, അനിൽ കണ്ണാടി, സുരേഷ് വല്ലന, ബ്ലോക്ക് പഞ്ചായത്തംഗം സലിം, പഞ്ചായത്തംഗം മനോജ് മോഹൻ,ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജിജി ഐപ്പ് അലക്‌സ് , ശാഖാ യൂണിയൻ കമ്മിറ്റിയംഗം പി.ജി. ശ്രീധരൻ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് രാജേഷ് സദാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് കുട്ടപ്പൻ കൃതജ്ഞതയും പറയും. ശാഖാ സെക്രട്ടറി ദിലീപ് സി.ഡി.രാവിലെ 8ന് കൺവെൻഷൻ നഗറിൽ പതാക ഉയർത്തും. വൈകിട്ട് 6.45ന് മഹാഗുരു എന്തെല്ലാം എന്ന വിഷയത്തിൽ ഡോ.എം.എം.ബഷീർ പ്രഭാഷണം നടത്തും. ശനിയാഴ്ച വൈകിട്ട് 6.30ന് ശ്രീനാരായണ ധർമ്മവും കുടുംബഭദ്രതയും എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരനും ഞായറാഴ്ച വൈകിട്ട് 6.45ന് ഗുരു ശാസ്ത്രാധീതൻ എന്ന വിഷയത്തിൽ വൈക്കം മുരളിയും പ്രഭാഷണം നടത്തും. കൺവെൻഷനോടനുബന്ധിച്ച് എല്ലാ ദിവസവും വിശേഷാൽ പൂജകൾക്ക് പുറമേ അഷ്ഠദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞാജയ ഹോമം വിശ്വശാന്തി ഹവനം എന്നിവ നടക്കും. കൺവെൻഷൻ നടക്കുന്ന എല്ലാ ദിവസങ്ങളിലും അന്നദാനവും ലഘുഭക്ഷണ വിതരണവും കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ശാഖാ പ്രസിഡന്റ് രാജേഷ് സദാനന്ദൻ വൈസ് പ്രസിഡന്റ് കുട്ടപ്പൻ.ഇ.കെ.ശാഖാ സെക്രട്ടറി ദിലീപ്.സി.ഡി.എന്നിവർ അറിയിച്ചു.