ചെങ്ങന്നൂർ: ടൗൺ മാസ്റ്റർ പദ്ധതിയിൽ 5, 6,7 വാർഡുകൾ ഉൾപ്പെടുന്ന മംഗലം വാഴാർ മംഗലം പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളും, ഭൂവിനിയോഗവും നടപ്പിലാക്കാൻ കഴിയാത്ത തരത്തിൽ അതി ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. ഫലപ്രദമായ രീതിയിൽ പ്രാദേശികമായ വിവരശേഖരണം നടത്താതെയും പ്രദേശവാസികളുടെ അഭിപ്രായം തേടാതെയും ഏകപക്ഷീയവും അശാസ്ത്രീയവുമായണ് നഗരസഭ കൗൺസിൽ മാസ്റ്റർ പ്ലാൻ അംഗീകരിച്ചത്. മാസ്റ്റർ പ്ലാൻ അടിയന്തരമായി പുന പരിശോധിച്ചു പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിന് ആവശ്യമായ തീരുമാനങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷിന് നിവേദനം സമർപ്പിച്ചു. സജി ചെറിയാൻ എം.എൽ.എയോടൊപ്പം ബി.സുദീപ് ,സുരേഷ് ചാക്കോ, ലാലു ഉമ്മൻ ,ഷാജി, പ്രമോദ് എന്നിവർ പങ്കെടുത്തു.