dance
യു.പി വിഭാഗം സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ പന്തളം എൻ.എസ്.എസ് ഇ.എം യു.പി എസ് ടീം

തിരുവല്ല : കലോത്സവം കപ്പിലേക്ക് അടുക്കുമ്പോൾ അപ്പീലുകളുടെ എണ്ണം 58. ഇതിലൂടെ ലഭിച്ചത് 1.16 ലക്ഷം രൂപയും. കൂടുതൽ അപ്പീലുകൾ ഒപ്പനയ്ക്കാണ്, 5 എണ്ണം. നാടോടിനൃത്തം, തിരുവാതിര ഇനങ്ങൾക്ക് നാല് വീതം അപ്പീലുകളുണ്ട്. ചവിട്ടുനാടകം, ദഫ് മുട്ട്, അറബനമുട്ട് ഇനങ്ങൾക്ക് രണ്ടുവീതവും ഉറുദു ഗസൽ, സംസ്കൃത ഗാനാലാപനം ഇനങ്ങളിൽ ഒന്നുവീതവുമാണ് അപ്പീലുകൾ. ആദ്യം പരാതി വന്നത് വട്ടപ്പാട്ടിലാണ്. ജനപ്രിയ ഇനമായ ഒപ്പനയ്ക്ക് മത്സരിച്ചാണ് പരാതികൾ എത്തിയത്.
ഒരു അപ്പീലിന് രണ്ടായിരം രൂപയാണ് ഈടാക്കുന്നത്. പരാതി അംഗീകരിച്ചാൽ പണം തിരികെനൽകും. ഇല്ലെങ്കിൽ അത് സർക്കാരിലേക്ക് പോകും. ശനിയാഴ്ച ഇവ പരിഗണിക്കുമ്പോൾ പ്രത്യേകം വിധികർത്താക്കളായിരിക്കും തീരുമാനം എടുക്കുക. വീഡിയോകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. അപ്പീൽ അംഗീകരിച്ചാൽ കോഴിക്കോട് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. പരാതി നൽകിയ സ്കൂൾ അധികൃതരെ വിളിച്ചുവരുത്തില്ല. ഇവർക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് തീരുമാനം ഉത്തരവായി നൽകും. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് ഇല്ലാതായതോടെ അപ്പീലുകളുടെ എണ്ണം കുറഞ്ഞതായി അധികൃതർ പറയുന്നു.