തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷയായി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷരായ സോമൻ താമരച്ചാലിൽ,മറിയാമ്മ ഏബ്രഹാം, അംഗങ്ങളായ വിശാഖ് വെൺപാല,അനു സി.കെ, വിജി നൈനാൻ, രാജലക്ഷ്മി കെ.എസ്,പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ നായർ,പ്രീതി മോൾ സെക്രട്ടറി ലിബി സി.മാത്യൂസ് എന്നിവർ സംസാരിച്ചു. കേരളോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിളംബരറാലി പൊടിയാടിയിൽ നിന്ന് ആരംഭിച്ച് ബ്ലോക്ക് ഓഫീസിൽ സമാപിച്ചു. കലാമത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും കായികമത്സരങ്ങൾ പെരിങ്ങര പി.എം.വി.എച്ച്.എസ്. ഗ്രൗണ്ടിലും കാരക്കൽ ലൈബ്രറി ഗ്രൗണ്ടിലുമാണ് നടക്കുന്നത്.