പത്തനംതിട്ട : ജവഹർ ബാൽ മഞ്ച് ജില്ലാ ക്യാമ്പ് കുട്ടിക്കൂട്ടം 2022 നാളെ രാവിലെ 9ന് പത്തനംതിട്ട രാജീവ് ഭവനിൽ നടക്കും. രാവിലെ 9ന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. 9.30ന് യോഗയും വ്യക്തിത്വ വികസനവും എന്ന വിഷയത്തിൽ കെ.ജി.റെജി ക്ലാസ് എടുക്കും. ഡി.സി. സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷനാകും. ഗുരുശ്രേഷ്ഠ അവാർഡ് നേടിയ ജവഹർ ബാൽ മഞ്ച് ചീഫ് കോ ഓഡിനേറ്റർ ജയശ്രീ ജ്യോതി പ്രസാദിനെ മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ ആദരിക്കും. സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ ആനന്ദ് കണ്ണശ്ശ മുഖ്യപ്രഭാഷണം നിർവഹിക്കും. സംസ്ഥാന കോ ഓഡിനേറ്റർ വി.എൻ. സദാശിവൻപിള്ള ക്യാമ്പിന്റെ സന്ദേശം നൽകും. ഡി.സി.സി സെക്രട്ടറി റോജി പോൾ ഡാനിയേൽ, മുൻ ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ, ജില്ലാ കോ ഓഡിനേറ്റർമാരായ സുഗതകുമാരി എഴുമറ്റൂർ, ബിൻസി റ്റിറ്റോ, കെ.ജി.റെജി എന്നിവർ സംസാരിക്കും. തുടർന്ന് കേന്ദ്ര സാംസ്‌കാരിക റിസർച്ച് ഫെലോഷിപ്പ് ജേതാവ് ഉല്ലാസ് കോവൂരും സംസ്ഥാന വജ്രജൂബിലി ഫെലോഷിപ്പ് ജേതാവ് സുനിൽ വള്ളോന്നിയും അവതരിപ്പിക്കുന്ന നാടൻപാട്ടും നാട്ടറിവും. ഉച്ചകഴിഞ്ഞ് 2ന് ഫോക് ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ അവതരിപ്പിക്കുന്ന നമ്മളും നാട്ടറിവും. 3ന് സമാപന സമ്മേളനത്തിൽ ജില്ലാ ചീഫ് കോ ഓഡിനേറ്റർ ജയശ്രീ ജ്യോതി പ്രസാദ് അദ്ധ്യക്ഷയായിരിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം നിർവഹിക്കും. പ്രോഗ്രാം കോഓർഡിനേറ്റർ മുഹമ്മദ് സാദിഖ് എസ്, സംസ്ഥാന കോ ഓഡിനേറ്റർ ബിനു കെ.സാം, മുൻ ജില്ലാ ചെയർമാൻ പ്രീത് ചന്ദനപ്പള്ളി, മുൻ സംസ്ഥാന ജനറൽസെക്രട്ടറി തൗഫീഖ് രാജൻ, കോ ഓഡിനേറ്റർ വിനയൻ ചന്ദനപ്പള്ളി, ജില്ലാ കോ ഓഡിനേറ്റർ ആനി ജേക്കബ് എന്നിവർ സംസാരിക്കും. സമ്മാനദാനം കെ.പി.സി.സി മെമ്പർ പി.മോഹൻരാജ് നിർവഹിക്കും.