 
തിരുവല്ല: താലൂക്കാശുപത്രിയിലെ എയ്ഡ്സ് കട്രോൾ സൊസൈറ്റി (ജ്യോതിസ്)യുടെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു. ആശുപത്രി ആർ.എം.ഒ.ഡോ.അതുൽ വിജയൻ മെഴുകുതിരി തെളിച്ച് റെഡ് റിബൺ പ്രകാശിപ്പിച്ചു. പീഡിയാട്രീഷ്യൻ ഡോ.അഞ്ചു ആൻ ജോർജ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത് കുമാർ എയ്ഡ്സ് ദിന സന്ദേശം നൽകി. ആശുപത്രിക്കു മുൻപിൽ ജീവനക്കാർ റെഡ് റിബൺ ഒരുക്കി ലഘുലേഖകൾ വിതരണം ചെയ്തു. തുടർന്ന് പുഷപഗിരി കോളേജ് ഓഫ് എം.ബി.ബി.എസ്. വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു.