പന്തളം: പന്തളം സി.എം.ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി പന്തളം സ്വകാര്യ ബസ് സ്റ്റേഷനിൽ ഫ്‌ളാഷ് മോബ് , തെരുവ് നാടകം എന്നിവ നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ: ടി.ജി.വർഗീസ് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് സൂപ്രണ്ട് സോണി സാബു മുഖ്യപ്രഭാഷണം നടത്തി.