പത്തനംതിട്ട : കേരള ശാന്തി സമിതി മുൻ സംസ്ഥാന രക്ഷാധികാരിയും സുപ്രീം കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ എട്ടാമത് അനുസ്മരണ വാർഷിക ദിനാചരണവും ലഹരി വിരുദ്ധ സെമിനാറും

കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ

വൈകുന്നേരം 6.30ന് നടക്കും. ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിൽ കേരള ഹൈക്കോടതി മുൻ ജഡ്ജിയും കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡന്റുമായ ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ ആദ്യ വിവരാവകാശ കമ്മിഷൻ ജസ്റ്റിസ്സ് പി.എൻ.വിജയകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകും.