പേഴുംപാറ: എസ്.എൻ.ഡി.പി യോഗം 2072ാം നമ്പർ പേഴുംപാറ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ തുടങ്ങി. ശാഖാ പ്രസിഡന്റ് കെ.എൻ. പ്രകാശ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. വൈകിട്ട് താലപ്പൊലി ഘോഷയാത്ര നടന്നു. ഇന്ന് രാവിലെ പതിവ് ചടങ്ങുകൾക്കൊപ്പം പന്തീരടിപൂജ, മഹാമൃത്യുഞ്ജയ ഹോമം, ക്ഷീരധാര തുടങ്ങിയ ചടങ്ങുകൾ നടക്കും. പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ നാളെ സമാപിക്കും.