മല്ലപ്പള്ളി :ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഇന്നും നാളെയും നടക്കും. മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 9.30ന് സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം നാളെവൈകിട്ട് 5ന് അഡ്വ.മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കലാ മത്സരങ്ങൾ ഇന്ന് 10ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അത് ലറ്റിക്സും 11ന് കീഴ് വായ്പൂര് സ്റ്റേഡിയത്തിൽ വോളിബാളും 2ന് ഐ.കെ.എം.ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ബാഡ്മിന്റെനും നാളെ 9ന് സി.എം.എസ് സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റും 12ന് കബഡിയും , ഫുട്ബാൾ ഫൈനൽ മത്സരം നടക്കും. നാളെ10ന് മുരണി ഗ്രൗണ്ടിൽ വടംവലിയും നടക്കും.