 
മല്ലപ്പള്ളി : കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ റോഡിന് സമീപത്തെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ പഞ്ചായത്ത് അധികൃതരും, പൊതുമരാമത്ത് അധികൃതരും, കീഴ് വായ്പൂര് പൊലീസും ചേർന്ന് നോട്ടീസ് നല്കി. പ്രദേശത്ത് വഴിയോരവിപണി കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരംഭിച്ചിരുന്നു. ഇത് മൂലം അനധികൃത പാർക്കിംഗ് ഉണ്ടായത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കിയതാണ് നടപടിക്ക് വഴിതെളിച്ചത്.