sndp
ഒന്നാമത് ചെറിയനാട് ശ്രീനാരായണ കൺവൻഷൻ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവൻ ഈശ്വരന്റെ അവതാരമാണെന്നും മാനവരാശിയുടെ നിത്യ ശാന്തിക്കും സമാധാനത്തിനുമുള്ള ഏക വഴി ശ്രീനാരായണ ദർശനങ്ങൾ മാത്രമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ 1266-ാം നമ്പർ ചെറിയനാട് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ചെറിയനാട് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷൻ ഗ്രാന്റ് വിതരണവും മുഖ്യപ്രഭാഷണവും യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവഹിച്ചു. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി മാത്യു ലഹരി വിരുദ്ധ അവബോധന ക്ലാസ് നടത്തി. മുതിർന്ന ശാഖാംഗങ്ങളെയും എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ, ജില്ലാ പഞ്ചായത്തംഗം ഹേമലത, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.ആർ.മോഹനൻ , എസ്. ദേവരാജൻ , ബി. ജയപ്രകാശ് , മോഹനൻ കൊഴുവല്ലൂർ, ബ്ലോക്ക് പഞ്ചായത്തംഗം സലിം, ഗ്രാമപഞ്ചായത്തംഗം മനോജ് മോഹൻ , യൂണിയൻ കമ്മിറ്റിയംഗം പി.ജി. ശ്രീധരൻ , ശാഖാ സെക്രട്ടറി ദിലീപ് സി.ഡി. എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് രാജേഷ് സദാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് കുട്ടപ്പൻ നന്ദിയും പറഞ്ഞു. ശാഖാ സെക്രട്ടറി ദിലീപ്.സി.ഡി കൺവെൻഷൻ നഗറിൽ പതാക ഉയർത്തി. രാവിലെ ഗുരുക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നീ പൂജകൾക്ക് പുറമേ വിശേഷാൽ പൂജകളും നടന്നു. മഹാഗുരു എന്തെല്ലാം എന്ന വിഷയത്തിൽ ഡോ.എം.എം.ബഷീർ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ ഗുരുക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം. വൈകിട്ട് 6.30ന് ശ്രീനാരായണ ധർമ്മവും കുടുംബഭദ്രതയും എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8ന് മഹാവിശ്വ ശാന്തിഹവനം. വൈകിട്ട് 6.45 ന് ഗുരു ശാസ്ത്രാതീതൻ എന്ന വിഷയത്തിൽ വൈക്കം മുരളി പ്രഭാഷണം നടത്തും. രാത്രി 9ന് നൃത്തനൃത്യങ്ങൾ.