road-
അത്തിക്കയം വില്ലേജ് ഓഫീസിനു സമീപം കുത്തനെയുള്ള കയറ്റത്തു അലക്ഷ്യമായി ഇറക്കിയിട്ടിരിക്കുന്ന കരിങ്കല്ലുകൾ

റാന്നി: അത്തിക്കയം വില്ലേജ് ഓഫീസിനു സമീപത്ത് കയറ്റവും വളവുമുള്ള പ്രദേശത്ത് അലക്ഷ്യമായി ഇറക്കിയിട്ടിരിക്കുന്ന കരിങ്കൽ കൂനകൾ തീർത്ഥാടന വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. എരുമേലിയിൽ നിന്ന് വലിയ വാഹനങ്ങൾ തിരിച്ചുവിടുന്ന പ്രധാന പാതയാണിത്. വില്ലേജ് ഓഫീസിന്റെ സംരക്ഷ ഭിത്തി കെട്ടുന്നതിനായി ഇറക്കിയിട്ട കല്ല് പണി കഴിഞ്ഞിട്ടും മാറ്രിയിട്ടില്ല. വീതികുറഞ്ഞ ഭാഗമാണിത്. മുക്കട നിന്നുവരുന്ന വാഹനങ്ങൾക്ക് അത്തിക്കയം ടൗണിൽ നിന്ന് റാന്നിയിലേക്കും മറ്റും കയറി വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത രീതിയിലാണ് റോഡിന്റെ ഘടന. അതുകൊണ്ടുതന്നെ തീർത്ഥാടന വാഹനങ്ങൾക്ക് കൃത്യമായി മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ റോഡ് പൂർണമായും ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം പലപ്പോഴും രണ്ടു വലിയ വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ പ്രയാസം നേരിടുന്നുണ്ട്. അപകടം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസം ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പെരുനാട് ചേന്നംപാറ ഭാഗങ്ങളിലെ കൊടുംവളവുകളിൽ സുരക്ഷാ സംവിധാനങ്ങളില്ല.