ചെങ്ങന്നൂർ : സോൺ നിയന്ത്രണങ്ങളോടുകൂടിയ മാസ്റ്റർ പ്ലാനിലെ അനാവശ്യ നിയന്ത്രണങ്ങൾക്ക് പിന്നിൽ സംസ്ഥാന സർക്കാരും മുൻ നഗരസഭാ സെക്രട്ടറിയുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.എം.എൽ.എയുടെ നേതൃത്വത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കണം. അപാകതകൾ പരിഹരിക്കാൻ നഗരസഭ ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. പരാതികൾ പരിഹരിക്കാൻ കഴിയില്ലെന്ന വ്യാജ പ്രചരണമാണ് ജനങ്ങളെ ആശങ്കയിലാക്കിയത്. 5 മുതൽ റീ സർവേ നടത്തി കരട് മാസ്റ്റർ പ്ലാൻ നഗരസഭ പുന:പ്രസിദ്ധീകരിക്കും. യഥാർത്ഥ മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതുവരെ കരട് മാസ്റ്റർ പ്ലാനിലെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറായാൽ ജനങ്ങളുടെ പരാതികൾക്ക് പരിഹാരമാകുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.