പന്തളം : ശബരിമല തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നതിനാൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രം കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന്റെ സഹകരണം ആവശ്യപ്പെട്ട് പത്തനംതിട്ട ആർ.ടി.ഓയ്ക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും ക്ഷേത്ര ഉപദേശക സമിതി കത്ത് നൽകി. വാഹനത്തിരക്ക് മൂലം അപകടങ്ങൾ പതിവാണ്. പരിഹാരമായി ശബരിമല സേഫ് സോൺ പദ്ധതിയുടെ മാതൃകയിൽ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.