പന്തളം:പന്തളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഇന്നും നാളെം കുളനട ബ്ലോക്ക് പഞ്ചായത്ത് ഹാളിലും വിവിധ കേന്ദ്രങ്ങളിലും നടക്കും. ഇന്ന് രാവിലെ 8 .30ന് വിളംബര ഘോഷയാത്ര. 9 .30ന് കുളനട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ അദ്ധ്യക്ഷത വഹിക്കും. നാളെ വൈകിട്ട് അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. അനീഷ് മോൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ സമ്മാനദാനം നിർവഹിക്കും.