പത്തനംതിട്ട: മണ്ഡലകാലം പ്രമാണിച്ച് ശബരിമലയ്ക്കായി അടൂരിന് രണ്ടും പന്തളത്തിന് ഒന്നും അധിക ബസുകൾ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് അധിക സർവീസുകൾ അനുവദിക്കുന്നതിന് ബന്ധപ്പെട്ട എ.റ്റി.ഒയ്ക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ഡ്രൈവർമാരുടെ ദൗർലഭ്യം ഉള്ളതിനാൽ നിലവിലുള്ള ജീവനക്കാരെ വച്ചാണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നത്. പുതിയ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ഏഴാം തീയതിയോടെ അവരെ നിയമിക്കും. പുതിയതായി അനുവദിച്ച അധിക സർവീസുകൾ ഇന്ന് ആരംഭിക്കും.