 
അടൂർ : പള്ളിക്കൽ പഞ്ചായത്ത് 14-ാം വാർഡിൽ പെരിങ്ങനാട് ഓർത്തഡോക്സ് പള്ളിക്ക് സമീപവും, കുറ്റിയിലേത്ത് വളവിലും സ്ഥാപിക്കുന്നതിനായി അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ സ്പോൺസർ ചെയ്ത രണ്ട് കോൺവെക്സ് മിറർ സ്ഥാപിച്ച് വാർഡ് മെമ്പർ ആശാ ഷാജി ഉദ്ഘാടനം ചെയ്തു. അടൂർ എൻ.ആർ. ഐ ഫോറം പ്രസിഡന്റ് ജിജു ഡേവിഡ് മോളത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ അംഗം ഷെല്ലി ബേബി, ജി.കൃഷ്ണകുമാർ, ഷാജി വർഗീസ്,റോയി മോളത്ത് എന്നിവർ പ്രസംഗിച്ചു.