padma-ratheesh

തിരുവല്ല: ഇലന്തൂർ നരബലിയിൽ ജീവൻ നഷ്ടമായ പത്മയുടെ കഥ ഹൈസ്കൂൾ വിഭാഗം മോണോആക്ടിൽ അവതരിപ്പിച്ച പത്മാ രതീഷിന് സദസിന്റെ നിറഞ്ഞ കരഘോഷം. എൽ.പി, യു.പി. ക്ലാസുകളിൽ മോണോആക്ടിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ പത്മാ രതീഷ് പന്തളം തോട്ടക്കോണം ഗവ.സ്‌കൂളിലെ ഒൻപതാംക്ളാസ് വിദ്യാർത്ഥിയാണ്. കഥാപ്രസംഗത്തിൽ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു. ബി.എഡ്.കോളേജ് അദ്ധ്യാപികയായ അമ്മ പ്രിയതാ ഭരതനാണ് മോണോആക്ട് പഠിപ്പിച്ചത്. കഥാപ്രസംഗം പഠിപ്പിച്ചത് പിതാവും എം.ജി.സർവകലാശാലയിലെ സെക്ഷൻ ഓഫീസറുമായ ഡോ.രതീഷ് കുമാറാണ്. എൽ.പിയിൽ പഠിക്കുന്ന സഹോദരി പാർത്ഥാ രതീഷും ഉപജില്ലാ കലോത്സവത്തിൽ മോണോആക്ടിൽ സമ്മാനം നേടിയിരുന്നു. സാമൂ​ഹ്യ രാ​ഷ്ട്രീ​യ ക​ലാ​രംഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന പന്ത​ളം ഭ​രത​ന്റെ ചെ​റു​മ​ക​ളാ​ണ് പത്മ.