karuppa-swami
തീർത്ഥാടകൻ കറുപ്പസ്വാമി ട്രെയിനിനും പ്ളാറ്റുഫോമിനും ഇടയിൽപ്പെട്ട നിലയിൽ

ചെങ്ങന്നൂർ: ശബരിമല തീർഥാടകൻ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 6.30 ഓടെ ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്. പാലരുവി എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിയ്ക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റത്. ഉറക്കത്തിലായിരുന്ന കറുപ്പുസ്വാമി ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്നെടുത്തപ്പോൾ പെട്ടെന്നു ഞെട്ടിയുണർന്നു പുറത്തേക്കിറങ്ങാൻ ശ്രമിച്ചു. ഇറങ്ങുന്നതിനിടെ ട്രാക്കിനും, ട്രെയിനിനുമിടയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാർ ഉടൻ തന്നെ ചങ്ങലവലിച്ചു തീവണ്ടി നിറുത്തിച്ചു. ഇടയിൽപ്പെട്ട കറുപ്പസ്വാമിയെ പിന്നീട് ചവിട്ടുപ്പടിഭാഗം ആർ.പി.എഫും അഗ്‌നിരക്ഷാ സേനയും ചേർന്ന് മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. വയറിന്റെ താഴേക്കു ഗുരുതരമായി പരിക്കേറ്റതിനാൽ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആന്തരീകാവയവങ്ങൾക്കും മുറിവേറ്റിട്ടുണ്ട്.