today
ഒഴുക്കുനീറ്റിൽപ്പടി - പരുത്തിമൂട്ടിൽപ്പടി റോഡ്

നിർമ്മാണോദ്ഘാടനം ഇന്ന്

തിരുവല്ല: പെരിങ്ങര പഞ്ചായത്ത് 14-ാം വാർഡിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം തുക അനുവദിച്ച ഒഴുക്കുനീറ്റിൽപ്പടി -പരുത്തിമൂട്ടിൽപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മാത്യു ടി.തോമസ് എം.എൽ.എ നിർവഹിക്കും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുന്ധതി അശോക്, വാർഡ് മെമ്പർ ഷീന മാത്യു എന്നിവർ പ്രസംഗിക്കും. 920 മീറ്റർ നീളമുള്ള ഒഴുക്കുനീറ്റൽപ്പടി-പരുത്തിമൂട്ടിൽപ്പടി റോഡിന്റെ ഇരുവശത്തുമായി 1,155 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി, 3മീറ്റർ വീതിയിൽ 15 സെന്റീമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്യും. റോഡിന് ട്രാഫിക് സൈൻബോർഡ്, മാർക്കിങ്ങുകൾ കൂടാതെ രണ്ടു കലുങ്കുകളുടെ നിർമ്മാണവും പൂർത്തീകരിക്കാൻ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവർഷം അറ്റകുറ്റപ്പണികൾ നടത്താനുമുള്ള കരാറിന് 2.33 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.