ward
അടൂർ ജനറൽ ആശുപത്രയിലെ പുതിയ ബഹുനി മന്ദിരനിർമ്മാണത്തിനായി കെ. എച്ച്. ആർ. ഡബ്ളിയു. എസിന്റെ പേവാർഡ് പൊളിച്ചു നീക്കുന്നു.

അടൂർ: ജനറൽ ആശുപത്രിയിൽ കിഫ്ബി ഫണ്ടിൽ നിന്ന് 14 കോടി രൂപ ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന ബഹുനില കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണത്തിലെ തടസങ്ങൾ നീങ്ങി. കെട്ടിടം പണി നടക്കുന്ന സ്ഥലത്തെ കെ. എച്ച്. ആർ.ഡബ്ളിയു, എസിന്റെ പേ വാർഡ് പൊളിച്ചുതുടങ്ങി.ഇത് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തടസവാദങ്ങൾ കെ. എച്ച്. ആർ. ഡബ്ളിയു. എസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ചേംബറിൽ നഗരസഭാചെയർമാൻ ഡി.സജിയുടെ നേതൃത്വത്തിൽ നടന്ന നിരവധി ചർച്ചകൾക്കൊടുവിലാണ് തടസങ്ങൾ നീങ്ങിയത്. മുപ്പത് ദിവസം കൊണ്ട് പൊളിച്ചുമാറ്റാൻ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്, ടെൻഡർ നടപടികൾ പൂർത്തികരിച്ച് ജനുവരി പകുതിയോടെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് കരുതുന്നു. പുതിയ കെട്ടിടം വരുന്നതോടെ വിവിധ ഡിപ്പാർട്ട്മെന്റുകളും കുട്ടികളുടെ വാർഡുകൾ, സ്കാനിംഗ്, എക്സറേ എന്നിവയും ഇതിലേക്ക് മാറും,.ഒരു കോടി 13 ലക്ഷം രൂപ മുടക്കി ഒ.പി നവീകരണവും നടന്നുവരുന്നു.