home
കരുതൽ ഭവന പദ്ധതി പ്രകാരം നിർമ്മിക്കുന്ന മൂന്നാമത്തെ വീടിനു കലഞ്ഞൂർ പഞ്ചായത്തിൽ കെ.യു ജനീഷ്‌കുമാർ എം എൽ എ ശിലാസ്ഥാപനം നടത്തുന്നു

കോന്നി : കൂടൽ ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥി ആനന്ദിന് കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വീട് നി‌ർമ്മിച്ചുനൽകും. തറക്കല്ലിടൽ എം.എൽ.എ നിർവഹിച്ചു. ജോയ് വഞ്ചിപ്പാറ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ അനിൽ, പഞ്ചായത്ത് അംഗങ്ങളായ അലക്സാണ്ടർ ഡാനിയേൽ, ഷാൻ ഹുസൈൻ, അനിൽ കൂടൽ ജിനുമോൻ സാമുവൽ,സിസിൽ രാജൻ, ഫൗസി ജഹാൻ,അരുവാപ്പുലം സഹകരണ ബാങ്ക് പ്രസിഡന്റ് കോന്നിയൂർ വിജയകുമാർ, രാജേഷ് ആക്ലേത്ത്, ഫാ.മോൻസി വർഗീസ് തോമസ് ,വി ഉന്മേഷ്, വിഷ്ണു തമ്പി, പുഷ്പ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. കുളത്തുങ്കൽ സ്വദേശി ജോയ് വഞ്ചിപ്പാറയാണ് വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം നൽകിയത്.