ചെങ്ങന്നൂർ: ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ചെങ്ങന്നൂ‌ർ പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജിൽ പ്രോട്ടക്ക് എന്ന പേരിൽ ടെക്നിക്കൽ എക്സ്പോ സംഘടിപ്പിച്ചു. തിരുവല്ല എം.എൽ.എ മാത്യു ടി തോമസ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. അമ്പതോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത എക്സിബിഷനിൽ 150 ഓളം പ്രോജക്ടുകൾ പ്രദർശനത്തിന് വെച്ചിരുന്നു. നൂതന സാങ്കേതിക വിദ്യകളായ എആർ-വിആർ, റോബോട്ടിക്സ്, 3ഡി പ്രിന്റിംഗ്, ഡ്രോൺ എന്നിവയെ ബന്ധപ്പെടുത്തിയുള്ള എക്സിബിഷൻ സ്റ്റാളുകൾ കോളേജുകളിൽ സജ്ജീകരിച്ചിരുന്നു. വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങിൽ കോളേജ് ചെയർപേഴ്സൺ മറിയാമ്മ ജോർജ് വിജയികൾക്കുള്ള സമ്മാനദാനം നടത്തി.