labour
കെട്ടിടത്തിന് മുകളിൽ വീണ തൊഴിലാളിയെ ഫയർഫോഴ്‌സ് താഴെയിറക്കുന്നു

തിരുവല്ല; നഗരത്തിലെ കെട്ടിടത്തിന് മുകളിൽ പരസ്യബോർഡ് സ്ഥാപിക്കാനായി കയറിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു. പരസ്യ ഏജൻസി ജീവനക്കാരനായ ശശി (60) ആണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നിനാണ് സംഭവം. ആലുക്കാസിന് സമീപത്തെ കെട്ടിടത്തിൽ നിന്നും വീണ ഇയാളെ അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്തെത്തി തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.