മാരൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് വി.രാധിക അദ്ധ്യക്ഷതവഹിച്ചു. കവിയും നോവലിസ്റ്റുമായ തെങ്ങമം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപികമാരായ മേഴ്സി ടി.എസ്, ശശികല, സുജ.എസ് എന്നിവർ പ്രസംഗിച്ചു.