അടൂർ : അറുകാലിക്കൽ ചാങ്ങയിൽ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവവും പൊങ്കാലയും 7ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 5.30 ന് മഹാഗണപതിഹോമം, 6ന് പൊങ്കാല 7ന് ഉഷഃപൂജ, 7.45ന് പൊങ്കാല സമർപ്പണം, 8 മുതൽ ഭാഗവതപാരായണം, 9.30ന് തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെ കാർമ്മികത്വത്തിൽ കലശപൂജ, 12ന് അന്നദാനം, വൈകിട്ട് 5.30ന് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയിൽ കരിങ്ങാട്ടിൽപടി, ഏഴംകുളം ജംഗ്ഷൻ, അറുകാലിക്കൽ മഹാദേവ ക്ഷേത്രത്തിലെത്തി ദീപാരാധനയ്ക്ക് ശേഷം അവിടെനിന്നും താലപ്പൊലി, ചമയവിളക്ക്, തീവെട്ടി എന്നിവയുടെ അകമ്പടിയിൽ ക്ഷേത്രത്തിൽ തിരികെയെത്തും. 7.30ന് വിശേഷാൽ ഭഗവതിസേവ നടക്കും.