അടൂർ : കർഷക സംഘം കടമ്പനാട് കിഴക്ക് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന സന്ദേശ സദസ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി . എം. പ്രിജി അദ്ധ്യക്ഷനായിരുന്നു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കപ്രതാപ്, ആർ.രഞ്ജു, സുനിൽ, വിനീത്, സുലേഖ വി.എസ്, സുരേഷ്ബാബു, എൻ.രാമചന്ദ്രൻ മലങ്കാവ്, രവീന്ദ്രൻ കാട്ടത്താംവിള, ധന്യ, മത്തായി, ഉണ്ണികൃഷ്ണൻ, എ. അനിൽകുമാർ, ശശിധരൻ, ബി.ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.