 
കോന്നി : സ്കൂൾ കലോത്സവ വേദിയിൽ താരമായി കോന്നി റിപ്പബ്ലിക്കൻ വോക്കഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിയായ നിരഞ്ജൻ ബി.കോന്നി സബ് ജില്ലാ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിലും വാട്ടർ കളറിലും ഒന്ന സ്ഥാനം നേടിയ നിരഞ്ജൻ ജില്ലാ കലോത്സവത്തിൽ വാട്ടർ കളറിൽ ഒന്നാം സ്ഥാനവും പെൻസിൽ ഡ്രോയിംഗിൽ എ ഗ്രേഡും നേടി. ജില്ലാ കലോത്സവത്തിനും സബ് ജില്ലാ കലോത്സവത്തിനും ലോഗോ തയാറാക്കിയതും നിരഞ്ജനായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ മോഹൻലാലിന്റെ ചിത്രം വരച്ച് അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. തുടർന്ന് മോഹൻലാൽ നിരഞ്ജനെ അഭിനന്ദിച്ച് ശബ്ദ സന്ദേശം തിരിച്ചയച്ചു.ഇതിനെ തുടർന്നാണ് ചിത്രരചനയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. കഴിഞ്ഞ ശ്രീനാരായണ ജയന്തി ആഘോഷത്തിൽ പത്തനംതിട്ടയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചിത്രം വരച്ച് അദ്ദേഹത്തിന് നൽകി നിരഞ്ജൻ അനുമോദനം നേടിയിരുന്നു.കോന്നി വട്ടക്കാവ്, വിളയിൽ ശിശിരത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥനായ സി.കെ.ബിജുവിന്റെയും സൗമ്യയുടേയും മകനാണ് നിരഞ്ജൻ.കോന്നി ശ്രീനാരായണ പബ്ലിക്ക് സ്കൂളിലെ ആറാം ക്‌ളാസ് വിദ്യാർത്ഥിനി നീലാഞ്ജന സഹോദരിയാണ്. വിദ്യാരംഗ് കലാ സാഹിത്യവേദിയുടെ മത്സരങ്ങളിൽ സംസ്ഥാന തല ജേതാവായിരുന്നു.