തിരുവല്ല: വിമോചന സമരത്തിലൂടെ സംസ്ഥാന സർക്കാരിനെ പുറത്താക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട പി.ബി.സന്ദീപ് കുമാറിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സർക്കാരിനെ വിമോചന സമരത്തിലൂടെ പുറത്താക്കുമെന്ന് കെ.സുധാകരനും ഗവർണ്ണർ വഴി പുറത്താക്കുമെന്ന് കെ.സുരേന്ദ്രനും പറയുന്നു. ഇതൊക്കെ ചങ്ങാതിമാരുടെ മനസിലിരുപ്പാണെന്നും അവരുടെ ജന്മത്തിൽ നടപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ആർ.സനൽകുമാർ, എ.പത്മകുമാർ, പി.ബി.ഹർഷകുമാർ, പി.എ.പ്രസാദ്, നിർമ്മലാ ദേവി, ഫ്രാൻസിസ് വി.ആന്റണി, പ്രമോദ് ഇളമൺ, സിബിച്ചൻ എന്നിവർ പ്രസംഗിച്ചു.