മല്ലപ്പള്ളി : ശബരിമല തീർത്ഥാടനം സുഗമമാക്കാൻ മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽ നിന്ന് തിരുവല്ല - കല്ലൂപ്പാറ ക്ഷേത്രം - മല്ലപ്പള്ളി തിരുമാലിട ക്ഷേത്രം - മുരണി ക്ഷേത്രം - വായ്പ്പൂര് - കുളത്തൂർ മൂഴി - കോട്ടാങ്ങൽ ക്ഷേത്രം,​ ചുങ്കപ്പാറ - ആലപ്ര - പൊന്തൻ പുഴ -മുക്കട - എരുമേലി വഴി പമ്പയ്ക്ക് പ്രത്യേക കെ.എസ് ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടാങ്ങൽ - ചുങ്കപ്പാറ ജനകീയ വികസന സമിതി ‌സെക്രട്ടറി ജോസി ഇലഞ്ഞിപ്പുറം ബന്ധപ്പെട്ട് നിവേദനം നൽകി.