അടൂർ : മിത്രപുരം കസ്തൂർബാ ഗാന്ധിഭവന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഗാന്ധിഭവൻ ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മീരാസാഹിബിന്റെ അദ്ധ്യക്ഷതയിൽ കേരള കാരുണ്യ ഭിന്നശേഷി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോയി.പി, വി.ഇ.സുലൈമാൻ, വിജയശ്രീ, നജീബ്, ഹരിപ്രസാദ്, ജയശ്രീ എന്നിവർ സംസാരിച്ചു.