ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകനെ സന്നിധാനത്തെ വിശ്രമമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെറുകുന്ന് വടക്കേവിളപ്പിൽ വീട്ടിൽ സന്തോഷ് (52) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം ദർശനത്തിന് എത്തിയ സന്തോഷിനെ മുറിക്കുള്ളിൽ ബോധമ​റ്റ നിലയിൽ കാണപ്പെടുകയായിരുന്നു. സന്നിധാനം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്​റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.