പന്തളം: ശബരിമല തീർത്ഥാടകരെ സഹായിക്കാൻ പന്തളം ജംഗ്ഷന് വടക്കുവശം സ്ഥാപിച്ചിരിക്കുന്ന വഴികാട്ടുന്ന ബോർഡ് ഹോട്ടലുകളുടെ ബോർഡുകൾ കാരണം മറഞ്ഞതായി പരാതി. വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര സന്ദർശനത്തിനുശേഷം അയ്യപ്പഭക്തർ പന്തളം ജംഗ്ഷനിലെത്തി പത്തനംതിട്ട വഴിയാണ് ശബരിമലയ്ക്ക് പോകുന്നത്.

ഇവരെ സഹായിക്കാൻ കെ.എസ്.ടി.പി സ്ഥാപിച്ചതാണ് വഴികാട്ടി. പരിഹാരം കാണമെന്ന് നാട്ടുകാ‌ർ ആവശ്യപ്പെട്ടു,.