04-elanthoor-school
സ്‌കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാനിർമ്മാതാവും കൂടിയായ ഗാന്ധിമതി ബാലൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു

ഇലന്തൂർ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ നവീകരണവും അടിസ്ഥാന സൗകര്യ വികസനവും പദ്ധതി ഫണ്ട് സമാഹരണം നടന്നു. സ്‌കൂളിന്റെ പൂർവ വിദ്യാർത്ഥിയും സിനിമാനിർമ്മാതാവുമായ ഗാന്ധിമതി ബാലൻ സ്‌കൂൾ ഹെഡ്മിസ്ട്രസ് സെലീന ടീച്ചർക്ക് ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് എസ്.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി തോമസ് ഉഴുവത്ത്, ട്രഷറർ രഘുകുമാർ കെ.പി., മുരളീധരൻ നായർ, മറ്റു പൂർവ വിദ്യാർത്ഥികളായ ഷാജി ആർ.നായർ, സാംസൺ തെക്കേതിൽ, ടി.ടി ആനി ജോർജ്, മുകുന്ദൻ, ജിയോ ജോർജ് എന്നിവർ പ്രസംഗിച്ചു.