തിരുവല്ല: പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള തുടർ വിദ്യാഭ്യാസ പരിപാടി ഇന്ന് രാവിലെ 9 മുതൽ ഹോട്ടൽ എലൈറ്റിൽ നടക്കും. സബ് കളക്ടർ ശ്വേതാ നാഗർഘോട്ടി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പഠനങ്ങൾക്ക് പ്രഗൽഭരായ ഡോക്ടർമാർ നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം ഡോക്ടർമാർ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ഡോ.സുനിൽ മാത്യു, സെക്രട്ടറി ഡോ.അജീഷ് കോശി എന്നിവർ അറിയിച്ചു.