വള്ളിക്കോട് : സർവീസ് സഹകരണ പദ്ധതിയായ കർഷക അവാർഡ് ബാങ്ക് പുതിയതായി പുതിയതായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 2022 ലേക്ക് അർഹരായ അംഗങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നെൽകൃഷി, പച്ചക്കറി കൃഷി, ക്ഷീരകർഷകൻ, യുവ (സമ്മിശ്രകൃഷി) വനിത (സമ്മിശ്രകൃഷി) എന്നീ 5 മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്ന ഒരാൾക്ക് വീതമാണ് അവാർഡ് നൽകുന്നത്. ഓരോ മേഖലയിൽ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച കർഷകന് 5000രൂപാ കാഷ് അവാർഡും പ്രശംസിപത്രവും നൽകുന്നതാണ്. അപേക്ഷകൾ നിശ്ചിത ഫാറത്തിൽ 31ന് വൈകിട്ട് 5ന് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ ലഭിക്കണമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.