കോന്നി : ഐ.എൻ.ടി.യു.സി കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് ജി.ശ്രീകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം വി.ടി അജോ മോൻ, കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഐ.എൻ.ടി.യു.സി നേതാക്കളായ എം.ആർ ശ്രീധരൻ ,മോഹൻകുമാർ കോന്നി, ദിനമാ റോയ് ,ഷിജു അറപ്പുര, ബഷീർ ചിറ്റാർ, ഓമനക്കുട്ടൻ, ഷാനി ഇളമണ്ണൂർ, ലേഖ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.