പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആർടി.സി കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള പ്രശ്നങ്ങളിൽ ഗതാഗത വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രി വീണാ ജോർജ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകിയ കത്തിനെ തുടർന്നാണ് നടപടി. അന്വേഷണത്തിന് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി.