പത്തനംതിട്ട: സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയ വിദ്യാർത്ഥിയെ വലഞ്ചുഴിയിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. താഴെവെട്ടിപ്പുറം വലിയകാലായിൽ സൽമാൻ (14) നെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കാണ് കൂട്ടുകാർക്കൊപ്പം സൽമാൻ എത്തിയത് .മൈലപ്ര എസ്. എച്ച്. ഹയർ സെക്കൻഡറിസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് . ഫയർഫോഴ്സ് തെരച്ചിൽ നടത്തി. പിതാവ്: സനോജ്, മാതാവ്: നസിയ''